ഒരിക്കലും കോഹ്ലിയേ എഴുതി തള്ളാൻ കഴിയില്ലെന്ന് ദിനേശ് കാർത്തിക്..
പല മുൻ താരങ്ങളും സഹ താരങ്ങളും കോഹ്ലിക്ക് പിന്തുണയുമായി രംഗത്ത് വന്നിരുന്നു
വിരാട് കോഹ്ലി ഇന്ത്യൻ ക്രിക്കറ്റിന്റെ ഇതിഹാസ താരങ്ങളിൽ ഒരാൾ. സച്ചിന്റെ റെക്കോർഡ് പുസ്തകങ്ങളിലേക്ക് കാട്ടു തീ പോലെ പടർന്നു കേറുമെന്ന് കരുതിയ താരം. പക്ഷെ കഴിഞ്ഞ പതിറ്റാണ്ടിലെ ഏറ്റവും മികച്ച താരത്തിന് പുതിയ പതിറ്റാണ്ടിലേക്ക് കാൽ എടുത്തു വെച്ചപ്പോൾ തന്റെ ഫോമിന്റെ നിഴലിൽ മാത്രമായി അദ്ദേഹം മാറി.
പല മുൻ താരങ്ങളും സഹ താരങ്ങളും കോഹ്ലിക്ക് പിന്തുണയുമായി രംഗത്ത് വന്നിരുന്നു. ഇപ്പോൾ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂറിലും ഇന്ത്യൻ ടീമിലും തന്റെ സഹ താരമായ ദിനേശ് കാർത്തിക് കോഹ്ലിക്ക് പിന്തുണയുമായി രംഗത്ത് വന്നിരിക്കുകയാണ്. റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ തങ്ങളുടെ സമൂഹ മാധ്യമ അക്കൗണ്ട് വഴിയാണ് കാർത്തിക്കിന്റെ ഈ പ്രസ്താവന പുറത്ത് വിട്ടത്.
ടൈംസ് ഓഫ് ഇന്ത്യക്ക് കാർത്തിക് കൊടുത്ത അഭിമുഖത്തെ ഉദ്ധരിച്ചു കൊണ്ടാണ് ബാംഗ്ലൂരുവിന്റെ ട്വീറ്റ്.ഒരുകാലത്തും വിരാട് കോഹ്ലിയേ എഴുതി തള്ളാൻ കഴികെയില്ലെന്നാണ് അദ്ദേഹം പറയുന്നത്.ആരും പ്രതീക്ഷിക്കാത്ത ഉയരത്തിൽ അദ്ദേഹമെത്തിയിരുന്നു.
ഇപ്പോൾ അദ്ദേഹത്തിന് ആവശ്യമുള്ള വിശ്രമം ലഭിച്ചിരിക്കുകയാണ്.അദ്ദേഹം പൂർവാധികം ശക്തിയോടെ തിരിച്ചു വരുമെന്നും കാർത്തിക് കൂട്ടിച്ചേർത്തു. ആ പഴയ രാജാവിന്റെ തിരിച്ചു വരവിന് വേണ്ടി നമുക്ക് കാത്തിരിക്കാം.
Our whatsapp link:
https://chat.whatsapp.com/LWLKnZXyoMpBhqKM0NHcjH
Our telegram link:
Our Facebook page: